Flash News

6/recent/ticker-posts

വിമാനത്തിൽ പുകവലിച്ച ഇൻസ്റ്റഗ്രാം റീൽസ് താരം അറസ്റ്റിൽ; പിറ്റേ ദിവസം തന്നെ ജാമ്യം.

Views

ഡൽഹി: വിമാനത്തിനുള്ളിൽ നിന്ന് പുകവലിക്കുന്ന വീഡിയോ വൈറലായ ഇൻസ്റ്റാഗ്രാം റീൽസ് താരം ബോബി കട്ടാരിയ അറസ്റ്റിൽ. എന്നാൽ കേസിൽ കോടതി ജാമ്യം അനുവദിച്ചതോടെ പൊലീസ് ഇയാളെ വിട്ടയച്ചു.

ഇൻസ്റ്റാഗ്രാമിൽ 6.30 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ആളാണ് ബോബി കട്ടാരിയ. ഈ വർഷം ജനുവരിയിൽ സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ച് വലിക്കുന്ന വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തു. ഇത് വലിയ വിവാദമായിരുന്നു. വിമാനത്തിൽ തീപിടുത്തം അടക്കം ഉണ്ടാക്കുന്ന സംഭവം എന്നാണ് പലരും ഇതിൽ വിമർശനം ഉന്നയിച്ചത്.

ജനുവരിയിൽ നടന്ന സംഭവത്തിന് ശേഷം കേസെടുത്ത പോലീസ് ഇയാളെ തിരയുകയായിരുന്നു. സ്പൈസ്ജെറ്റ് ലീഗ് മാനേജർ ജസ്ബിർ സിംഗ് ഓഗസ്റ്റിൽ ബോബിക്കെതിരെ പുതിയ പോലീസ് കേസ് നൽകിയിട്ടുണ്ട്. പിന്നീട് കോടതി ഇൻസ്റ്റാഗ്രാം സെലബ്രേറ്റിയോട് പോലീസ് അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഈ ചൊവ്വാഴ്ചയാണ് കട്ടാരിയ പോലീസ് ചോദ്യം ചെയ്യലിന് ഹാജരായത്. അന്വേഷണത്തിൽ സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രാത്രിയോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ രണ്ടാംദിവസം കോടതിയിൽ ഹാജറാക്കിയപ്പോൾ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.

ജനുവരിയിൽ വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വിഷയം വിശദമായി അന്വേഷിച്ച് ഗുരുഗ്രാം പോലീസിൽ പരാതി നൽകിയതായും സ്പൈസ് ജെറ്റ് അറിയിച്ചിരുന്നു. താൻ പുകവലിക്കുന്ന വീഡിയോ ഡമ്മി വിമാനത്തിനുള്ളിൽ ചിത്രീകരിച്ചതായി അവകാശപ്പെട്ട് കഠാരിയ കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.


Post a Comment

0 Comments