Flash News

6/recent/ticker-posts

ആക്ഷേപിച്ചാൽ മന്ത്രി സ്ഥാനം റദ്ദാക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷവും.

Views


ആക്ഷേപിച്ചാൽ മന്ത്രി സ്ഥാനം റദ്ദാക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷവും.



▪️ ഗവർണർക്ക് ഇഷ്ടമില്ലെന്ന് കരുതി മന്ത്രിമാരെ പിൻവലിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന് ഗൗരവം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സർക്കാരും ഗവർണറും തമ്മിൽ എന്താണ് തർക്കമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗവർണർ ഭരണഘടനാതീത ശക്തിയല്ലായെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. സർക്കാറിനെതിരായ ഗവർണറുടെ ഭീഷണിയോട് പ്രതിപക്ഷവും രൂക്ഷമായാണ് പ്രതികരിച്ചത്. ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്നാണ് ഗവർണർ ട്വീറ്റ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി.
𝓣𝓱𝓮 𝓓𝓪𝓲𝓵𝔂 𝓝𝓮𝔀𝓼
സർക്കാർ ഗവർണർ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവർണർ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി പരസ്യമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ പി. രാജീവ് അടക്കമുള്ള മന്ത്രിമാർ ഗവർണറുടെ നിലപാടിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുണ്ടാവുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയത്.




Post a Comment

0 Comments