Flash News

6/recent/ticker-posts

അടിവാരംസ്വദേശി യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് വനിതാ കമ്മീഷന്‍"

Views
അടിവാരംസ്വദേശി യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് വനിതാ കമ്മീഷന്‍"



അടിവാരം സ്വദേശി യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ.ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് വനിതാ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി യത് 
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍.ഗുരുതര അനാസ്ഥയാണ് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും,കത്രിക കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പിഴവാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഗുരുതര വീഴ്ച വരുത്തിയ ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. 

ഐ എം എ ഉള്‍പ്പെടെയുള്ള ഡോക്ടേഴ്‌സ് സംഘടനകള്‍ സംഭവം ഗൗരവമായി പരിശോധിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.അഞ്ച് വര്‍ഷത്തോളം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെയാണ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി അനുഭവിക്കേണ്ടി വന്നതെന്നും സതീദേവി പ്രതികരിച്ചു.



Post a Comment

1 Comments

  1. എന്ന് വെച്ചാൽ മറന്നുവെച്ച കത്രികയുടെ നഷ്ടപരിഹാരമോ ?.

    ReplyDelete