Flash News

6/recent/ticker-posts

എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി റദ്ദാക്കി.

Views


എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി റദ്ദാക്കി.


▪️ നിയമനം ചട്ടപ്രകാരമല്ലെന്ന ഹരജിയിലാണ് കോടതി ഉത്തരവ്. ഡോ. എം.എസ് രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്.

കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കാനിരിക്കെയാണ് ഇപ്പോള്‍ സുപ്രീംകോടതി നിയമനം റദ്ദാക്കിയത്. വരുന്ന ഫെബ്രുവരിയിലാണ് ഡോ. രാജശ്രീയുടെ കാലാവധി കഴിയുക. വി.സി നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട യു.ജി.സി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. പി.എസ് ശ്രീജിത്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അപേക്ഷിച്ച വ്യക്തിയായിരുന്നു ഡോ. പി.എസ് ശ്രീജിത്ത്. എന്നാല്‍ ഡോ. രാജശ്രീയെ വി.സിയായി നിയമിച്ചെന്ന് മാധ്യമങ്ങളിലൂടെ അറിയുകയായിരുന്നു. മാത്രമല്ല, ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റി മുന്നോട്ടുവച്ചത്.

ഇത് തന്നെ പോലെ യോഗ്യരായ ആളുകളെ കബളിപ്പിക്കുന്ന നടപടിയാണെന്നും യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




Post a Comment

0 Comments