സ്വര്‍ണത്തില്‍ തോര്‍ത്ത് മുക്കി കള്ളക്കടത്ത്, പുതിയരീതിയില്‍ അമ്ബരന്ന് കസ്റ്റംസ്; പരിശോധിച്ചവരുടെ കൈയുറകളില്‍ സ്വര്‍ണം പറ്റിപ്പിടിച്ചു
നെടുമ്ബാശേരി: കള്ളക്കടത്തില്‍ പുതിയ പരീക്ഷണവുമായി സ്വര്ണക്കടത്തുകാര്. കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ രീതി പ്രയോഗിച്ച യാത്രക്കാരന് കസ്റ്റംസിന്റെ വലയില്‍ കുടുങ്ങി.
ഈ മാസം 10ന് ദുബൈയില്‍ നിന്നും സ്പൈസ് ജെറ്റില്‍ നെടുമ്ബാശ്ശേരിയില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് 'നൂതന രീതി'യില്‍ സ്വര്‍ണ്ണം കടത്തി കസ്റ്റംസിന്റെ വലയിലായത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ ബാത്ത് ടൗവ്വലുകള്‍ മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്.
നെടുമ്ബാശ്ശേരി വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെയാണ് പുതിയ തന്ത്രം സ്വീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാ
0 Comments