Flash News

6/recent/ticker-posts

മലപ്പുറത്ത്കറിക്കത്തിക്കൊണ്ട് ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു

Views
മലപ്പുറത്ത്കറിക്കത്തിക്കൊണ്ട് ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെകുത്തിക്കൊന്നു. 65കാരനായ മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട്കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.വീട്ടില്‍നിന്ന് ബഹളംകേട്ടെത്തിയഅയല്‍ക്കാരാണ് കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടന്‍തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ്ആശുപത്രിയിലേക്ക് മാറ്റി.

നഫീസയുംകുഞ്ഞിമുഹമ്മദും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായാണ് അയല്‍ക്കാര്‍ പറയുന്നത്.



Post a Comment

0 Comments