Flash News

6/recent/ticker-posts

മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Views
മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നവംബർ 1 മുതൽ 15 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ക്രമസമാധാന നില തകർക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു.അഞ്ചോ അതിൽ അധികമോ പേരെ കൂട്ടം കൂടാൻ അനുവദിക്കില്ല. ജാഥകളും പൊതുയോഗങ്ങളും പാടില്ലെന്നും പോലീസ് ഉത്തരവിട്ടു.

മരണം വിവാഹം സിനിമ തീയേറ്റർ തുടങ്ങിയവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കർശന പോലീസ് നിരീക്ഷണം നഗരത്തിലാകെ ഏർപ്പെടുത്തും. ജനങ്ങൾ സഹകരിക്കണമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിലെ മാളുകൾ ബോംബ് വച്ച് തകരുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത് വലിയ പരിഭ്രാന്തി പടർത്തിയിരുന്നു. ഇതോടെ മുംബൈയിൽ സുരക്ഷ വർദ്ധിപ്പിച്ചത്.



Post a Comment

0 Comments