Flash News

6/recent/ticker-posts

ലൈസൻസില്ലാതെ സ്കൂൾ ബസോടിച്ച പറപ്പൂർ ഇരിങ്ങല്ലൂർ എ.എൽ.പി.സ്കൂൾ ബസ്സ് ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്

Views
ലൈസൻസില്ലാതെ സ്കൂൾ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്


 

പറപ്പൂർ: ലൈസൻസില്ലാതെ സ്കൂൾ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. ഇന്ന്  രാവിലെ വേങ്ങര -കോട്ടക്കൽ  റൂട്ടിൽ പറപ്പൂർ പൊട്ടിപ്പാറയിലാണ് സംഭവം.
പരിശോധനക്കിടെ സ്കൂൾ ബസ് ഡ്രൈവർ ലൈസൻസ് ഇല്ലാതെയാണ് ബസോടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ഡ്രൈവറെ ബസിൽനിന്നും ഇറക്കി വിട്ടു. തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജീഷ് വാലേരി ബസോടിച്ച് വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ചു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർ
 മടങ്ങിയത്.

പറപ്പൂർ ഇരിങ്ങല്ലൂർ  എ.എൽ.പി.സ്കുളിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്. ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ വെച്ച് വാഹനം ഓടിച്ചതിന്
സ്കൂൾ ബസിന്റെ ഉടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എം.വി.ഐ കെ.എം അസൈനാർ, എ.എം.വി.ഐ മാരായ സുനിൽ രാജ്, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.


Post a Comment

0 Comments