Flash News

6/recent/ticker-posts

ദേശീയ പാതകളിലെ കുഴികൾ ഒരു മാസത്തിനകം അടയ്ക്കണമെന്ന് കേന്ദ്രം

Views

ദേശീയ പാതകളിലെ കുഴികൾ ഒരു മാസത്തിനകം അടയ്ക്കണമെന്ന് കേന്ദ്രം

 
രാജ്യത്തെ മുഴുവൻ ദേശീയ പാതകളിലെയും കുഴികൾ ഒരു  മാസത്തിനകം അടയ്ക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വാഹനങ്ങളുടെ ശരാശരി വേഗം കൂടുതലാണ്. കുഴികളുള്ള പാതകളിൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ, അത്തരം പാതകളിലെ കുഴികൾ മുൻഗണനാടിസ്ഥാനത്തിൽ അടയ്ക്കണമെന്ന് റോഡ് ഗതാഗത സെക്രട്ടറി ഗിരിധർ അരമന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വിഷയത്തിൽ കേന്ദ്ര സെക്രട്ടറി സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചിരുന്നു. കേരളത്തിലും ഇതുമായി ബന്ധപ്പെട്ട നിർദേശം പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പി.ഐ.യു.) മേധാവികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് പി.ഐ.യു.കൾ ഉള്ളത്. ഇവയുടെ നേതൃത്വത്തിലാണ് റോഡുകളിൽ കുഴികളടയ്ക്കുന്നത്. എന്നാൽ, കേരളത്തിലെ ദേശീയ പാതകളിൽ കുഴികളില്ലെന്നായിരുന്നു മേഖലാ ഓഫീസർ ബി.എൽ. മീണയുടെ പ്രതികരണം.



Post a Comment

0 Comments