Flash News

6/recent/ticker-posts

ബാങ്കുകൾക്ക് പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസം മാത്രമാകാൻ സാധ്യത

Views ബാങ്കുകൾക്ക് പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസം മാത്രമാകാൻ സാധ്യത
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ധാരണയായി
ഇനി വേണ്ടത് കേന്ദ്ര അനുമതി കൂടി മാത്രം


ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി 5 ദിവസങ്ങളിലാക്കാന്‍ ധാരണ.

 ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ഇക്കാര്യത്തില്‍ ധാരണയായി.

കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാകും.

പ്രവൃത്തി ദിവസങ്ങള്‍ 5 ആകുമ്പോൾ ദിവസവും അരമണിക്കൂര്‍ നേരം പ്രവൃത്തി സമയത്തില്‍ വര്‍ധനയുണ്ടാകും.

പണമിടപാട് സമയങ്ങളിലും അര മണിക്കൂര്‍ വര്‍ധനവുണ്ടാകും.

ഇതുപ്രകാരം രാവിലെ അര മണിക്കൂര്‍ നേരത്തെ ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങും.

രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ 5 ആക്കി മാറ്റുന്നത് സംബന്ധിച്ച്‌ ബാങ്ക് മാനേജ്മെന്‍റുകളുടെ ഏകോപന വേദിയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുമായി ചര്‍ച്ചയിലായിരുന്നു.

ഇതാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

നിലവിൽ ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചകളിലുമാണ് ബാങ്ക് അവധി.

അതേസമയം തീരുമാനം ധനമന്ത്രാലയം അംഗീകരിച്ചാൽ ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

എല്ലാ ശനിയാഴ്ചകളിലും അവധി ആക്കുന്നതിന് ആനുപാതികമായി പ്രവർത്തിസമയം വർധിപ്പിച്ചാണ് ബാങ്കുകൾ ഈ നിർദേശം കേന്ദ്ര മന്ത്രാലയത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്....






Post a Comment

0 Comments