Flash News

6/recent/ticker-posts

വേങ്ങര തോടിലേക്ക് ക്വാറി മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ.

Views
വേങ്ങര തോടിലേക്ക് ക്വാറി മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി  എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ.


വേങ്ങര:- വേങ്ങര തോടിലേക്ക് ക്വാറി
മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി  എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ  ഭാരവാഹികൾ  ഇന്നലെ വേങ്ങര സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ശ്രീ. മുഹമ്മദ് ഹനീഫക്ക് പരാതി നൽകി.



കണ്ണമംഗലം വേങ്ങര പഞ്ചായത്തിൽ ഉൾപ്പെട്ട ചേറൂർ മല മുകളിൽ നിന്നും ഉത്ഭവിച്ച് ചേറൂർ തോട് വഴി വെട്ടു തോട് വേങ്ങര പാടം വഴി കടലുണ്ടി പുഴയിൽ എത്തിച്ചേരുന്ന നീരൊഴുക്കിന്റെ അവസ്ഥ വളരെ ശോചനീയമാണ്.  
കുടിക്കാനും കുളിക്കാനും അലക്കാനും മറ്റു വീട്ടാവശ്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കുമായി നൂറോളം കുടുംബങ്ങൾ തങ്ങളുടെ ജീവിതാശ്രയമായി കണ്ടിരുന്ന വേങ്ങര തോട് ഇന്ന് ക്വാറി മാലിന്യങ്ങൾ നിറഞ്ഞ് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഈ മാലിന്യങ്ങളുടെ രാസസ്വഭാവങ്ങൾ കൃഷികളെയും സാരമായി ബാധിക്കുന്നത് കർഷകരെ തളർത്തിയിരിക്കുകയാണ്. തോടിലേക്ക് മാലിന്യങ്ങൾ തള്ളുന്ന ക്വാറി ഉടമകളുടെ അഹന്തക്കെതിരെ നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നതാണ്. ഇതേ തുടർന്ന് കുറച്ച് ദിവസങ്ങൾ മാത്രം ഈ പ്രവണത ക്വാറി ഉടമകൾ നിർത്തി വെച്ചു. വീണ്ടും ജനജീവിതത്തെ വെട്ടിലാക്കിക്കൊണ്ട് തോടിൽ മാലിന്യ നിക്ഷേപം തുടങ്ങി. ഇതിനെതിരെ ഒരു അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ടാണ്  എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ  ഭാരവാഹികൾ പരാതി നൽകിയത്.

ഇതെ പ്രശ്നത്തിന് വർഷങ്ങൾക്ക് മുൻപ് എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മ  പ്രവർത്തകർ തോടിലൂടെ നടന്ന് പോയി ക്വാറി ഉടമകൾക്ക് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു അതിനുശേഷം കുറേക്കാലം  ഈ പ്രവർത്തനത്തിന് ഒരു പരിഹാരം ആയിരുന്നു ഇനിയും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായില്ലെങ്കിൽ
വരും ദിവസങ്ങളിൽ ജില്ലാ കലക്ടർക്കും  വേങ്ങര ഗ്രാമപഞ്ചായത്ത്, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകളിലേക്കും പരാതി നൽകുന്നതായിരിക്കുമെന്ന് ഭാരവാഹികൾ പോപ്പുലർ ന്യൂസിനെ അറിയിച്ചു.

________𝕻𝖔𝖕𝖚𝖑𝖆𝖗_______////


Post a Comment

0 Comments