Flash News

6/recent/ticker-posts

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറൽ,

Views കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറൽ, മനുഷ്യാവകാശ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ന്യൂനപക്ഷങ്ങളുടെയും വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ ഗുട്ടെറസ്


മുംബൈ: തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നതില്‍ ഇന്ത്യയെ വിമര്‍ശിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്‌.

രാജ്യത്ത്‌ ത്രിദിന സന്ദര്‍ശനം നടത്തുന്ന ഗുട്ടെറസ്‌ മുംബൈയില്‍ പ്രസംഗിക്കവെയാണ്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള സംഭവങ്ങളില്‍ വിമര്‍ശം ഉന്നയിച്ചത്‌.

മനുഷ്യാവകാശ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുത്‌. മഹാത്മാഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെയും മൂല്യങ്ങള്‍ സംരക്ഷിക്കണം. മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും അവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Post a Comment

0 Comments