Flash News

6/recent/ticker-posts

മഞ്ഞക്കടലായി കൊച്ചി, ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരേ ഏറ്റുമുട്ടും

Views
ഈസ്റ്റ് ബംഗാളിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു, രണ്ട് വിദേശ താരങ്ങൾക്ക് അരങ്ങേറ്റം.കൊച്ചി: അടച്ചിട്ട ഗാലറികള്‍ ആവേശത്തിലേക്ക് തുറന്നു.കോവിഡ് കാലത്ത് ലോക്ഡൗണിലായ സ്വപ്നങ്ങള്‍ ‘അണ്‍ലോക്കാ’ക്കി ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയുടെ കളിമുറ്റത്ത്. മഞ്ഞ പുതച്ച്, ആരവങ്ങളിലമര്‍ന്ന് കൊച്ചിയും കേരളവും കാത്തിരിക്കുന്നു.നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടമോഹത്തോടെ പുതിയ സീസണിനു തുടക്കമിടുമ്പോള്‍ കഴിഞ്ഞതവണ ലീഗില്‍ അവസാനസ്ഥാനക്കാരായതിന്റെ നിരാശമായ്ക്കാനാണ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം തുടങ്ങുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എല്‍. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കിക്കോഫ് രണ്ടു വര്‍ഷം കളിയുടെ ആവേശ നിമിഷങ്ങളകന്നുനിന്ന കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയുടെ നിറം വീണ്ടും വിസ്മയാവഹമായ മഞ്ഞയണിഞ്ഞു

സെര്‍ബിയക്കാരനായ ഇവാന്‍ വുകോമാനോവിച്ച് എന്ന മനുഷ്യന്‍ കേരളത്തിന് എത്രമേല്‍ പ്രിയപ്പെട്ടവനായി എന്നതിന്റെ അടയാളപ്പെടുത്തലാകും ഇത്തവണത്തെ ഐ.എസ്.എല്‍. ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റുതീര്‍ന്ന പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരിക്കുന്നത് വുകോ ഒരുക്കിയ കളിതന്ത്രങ്ങള്‍ കാണാനാണ്. ലഭ്യമായ കളിക്കാരെ അവരുടെ മികവിന്റെ പാരമ്യത്തില്‍ ഉപയോഗിക്കാനുള്ള വുകോയുടെ കഴിവ് കഴിഞ്ഞ സീസണില്‍ കണ്ടതാണ്. അന്നത്തെ ടീമിലുണ്ടായിരുന്ന അല്‍വാരോ വാസ്‌ക്വസിനെയും ഹോര്‍ഗെ ഡയസിനെയും പോലുള്ള താരങ്ങള്‍ ഇത്തവണ ടീമിലില്ല.

കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിര്‍ത്തിയപ്പോള്‍ 12 പേര്‍ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളതെന്നതും വുകോയുടെ ഗെയിം പ്ലാനിന്റെ സൂചനയാണ്. ഇനി ഏതാനും മിനിറ്റുകള്‍ മാത്രം.. നെഹ്‌റു സ്റ്റേഡിയത്തിന്റെ നടുത്തളത്തില്‍ ഇന്ത്യന്‍ സോക്കര്‍ ലീഗിന്റെ സീസണിലെ ആദ്യ മത്സരത്തിലേക്ക് പന്തുരുളും.വെള്ളിയാഴ്ച രാവിലെ മുതല്‍ കൊച്ചി നഗരത്തിലേക്ക് കളിയാരാധകരുടെ ഒഴുക്കായിരുന്നു. കാണുന്നിടത്തൊക്കെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായമിട്ട ആരാധകവൃന്ദം. ഉച്ചയോടെ സ്റ്റേഡിയം പരിസരം കളിക്കമ്പക്കാരാല്‍ നിറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി വില്‍പനക്കായി തിരുപ്പൂരില്‍ നിന്നടക്കമുള്ള നിരവധി പേര്‍. ആരാധകര്‍ തിരക്കുകൂട്ടിയപ്പോള്‍ അവരുടെ മനസ്സിനിഷ്ടപ്പെട്ട ആയിരക്കണക്കിന് മഞ്ഞക്കുപ്പായങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോയി. മുഖത്ത് ചായം തേക്കുന്നവരും വിസില്‍ വില്‍ക്കുന്നവരും സജീവമായി.
രാത്രി ഏഴിന് നടക്കുന്ന കളിക്ക് ഉച്ചക്കുതന്നെ കവിളിലും തലയിലും മഞ്ഞ ചായം തേച്ച് കാത്തിരിക്കുകയായിരുന്നു ഒരുപാട് ആരാധകര്‍.വൈകീട്ട് അഞ്ചു മണിക്ക് ഗാലറികള്‍ തുറന്നതും അവര്‍ ആഘോഷമായി ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്‌സിന്റെ കേളികേട്ട ആരാധകക്കൂട്ടമായ മഞ്ഞപ്പട നിലയുറപ്പിച്ച കിഴക്കേ ഗാലറി ഏറെ മുമ്പേ നിറഞ്ഞു. ഗാലറിയിലെത്തിയതു മുതല്‍ അവര്‍ നിര്‍ത്താതെ കൊടിവീശിയും ആരവമുയര്‍ത്തിയും കിക്കോഫ് വിസിലിനെ കാത്തിരിക്കുന്നു.ലൂണ ദി ഹീറോഫൈനല്‍വരെയെത്തിയ കഴിഞ്ഞ സീസണില്‍ ടീമിന്റെ ഹീറോ ആയിരുന്ന യുറഗ്വായ് താരം അഡ്രിയാന്‍ ലൂണ തന്നെയാകും ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ മേക്കര്‍.
നാലു വിദേശതാരങ്ങളെ കളിപ്പിക്കാന്‍ കഴിയുമ്പോള്‍ ലൂണയ്‌ക്കൊപ്പം മധ്യനിരയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ അപ്പോസ്തോലോസ് ജിയാനുവും പ്രതിരോധത്തില്‍ മാര്‍ക്കോ ലെസ്‌കോവിച്ചോ വിക്ടര്‍ മോംഗിലോ വിദേശക്വാട്ടയില്‍ അണിനിരക്കും. അവശേഷിക്കുന്ന ഒരു വിദേശിസ്ഥാനത്തേക്ക് മുന്നേറ്റനിരയില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസാകും എത്തുന്നത്. മലയാളി താരങ്ങളായ കെ.പി. രാഹുല്‍ മുന്നേറ്റത്തിലും സഹല്‍ അബ്ദുല്‍ സമദ് മധ്യനിരയിലും ആദ്യ ഇലവനിലുണ്ടാകാനാണ് സാധ്യത. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്റോക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ നിഷുകുമാറും ഹര്‍മന്‍ജോത് ഖബ്രയും അണിനിരക്കുന്നതും ബ്ലാസ്റ്റേഴ്സ് കോട്ടയ്ക്ക് കരുത്തുകൂട്ടും.തിരിച്ചുവരാന്‍ ബംഗാള്‍മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിന്റെ കീഴില്‍ പുതിയ പ്രതീക്ഷകളുമായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് ഇത്തവണ മികച്ച താരങ്ങളുടെ കരുത്തുണ്ട്.
കഴിഞ്ഞതവണത്തെ ടോപ് സ്‌കോറര്‍ അന്റോണിയോ പെറോസെവിച്ച് ടീം വിട്ടെങ്കിലും പകരമെത്തിയ ബ്രസീലിയന്‍ താരം ക്ലെയ്ട്ടണ്‍ സില്‍വ ഗോളടിയില്‍ അതിമികവുള്ള താരമാണ്. മറ്റൊരു ബ്രസീലിയന്‍ താരം എലിയാന്‍ഡ്രോ സാന്റോസിനൊപ്പം മലയാളി താരം വി.പി. സുഹൈറും മുന്നേറ്റനിരയില്‍ അണിനിരക്കുന്നതോടെ ഇത്തവണ ബംഗാള്‍ ആക്രമണങ്ങള്‍ക്കു കരുത്തേറും. മധ്യനിരയില്‍ സൗവിക് ചക്രബര്‍ത്തിയും അനികേത് ജാദവും പ്രതിരോധത്തില്‍ ഇവാന്‍ ഗോണ്‍സാലസും മുഹമ്മദ് റാകിപും പോലെയുള്ള പ്രതിഭകളും അണിനിരക്കുന്നതോടെ ഇത്തവണ കളി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാളിന്റെ പടയൊരുക്കം.

ഐ എസ് എൽ പുതിയ സീസണിലെ ആദ്യ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. വിദേശ താരങ്ങളായ അപോസ്തലിസ്, ദിമിത്രിയോസ് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ടീമിനായി അരങ്ങേറുന്നുണ്ട്. ഇവാൻ കലിയുഷ്നി ബെഞ്ചിൽ ആണ്. മലയാളി താരമായ സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ ഉണ്ട്. രാഹുൽ ബെഞ്ചിൽ ആണ്.

പുതിയ സൈനിങ് ആയ ബ്രൈസ് മിറാണ്ടയും ബെഞ്ചിൽ ഉണ്ട്. സൗരവ് പക്ഷെ ബെഞ്ചിൽ ഇല്ല. ഇവാൻ കലിയുഷ്നി കൂടാതെ വിദേശ താരം വിക്ടർ മോംഗിലും സബ്ബായി കളത്തിൽ എത്തും
എന്ന് പ്രതീക്ഷിക്കാം.

ആദ്യ ഇലവൻ: ഗിൽ, ഖാബ്ര, ലെസ്കോവിച്, ഹോർമി, ജെസ്സൽ, പൂടിയ, സഹൽ, ലൂണ, ജീക്സൺ, അപോസ്തൊലിസ്, ദിമിത്രിയോസ്*_


Post a Comment

0 Comments