Flash News

6/recent/ticker-posts

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള പത്രക്കുറിപ്പ്

Views

കോഴിക്കോട് : രക്ത സമ്മർദ്ദം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം ഉസ്താദിന്റെ ആരോഗ്യ സ്ഥിതിയിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ഇതുവരെയും നടത്തിയ ചികിത്സകൾ, പുരോഗതികൾ, തുടർ ചികിത്സാ പദ്ധതികൾ എന്നിവ കുടുംബാംഗങ്ങളും പ്രസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തിൽ മെഡിക്കൽ ബോർഡിനെ പ്രതിനിധീകരിച്ച് ഡോ. അലി ഫൈസൽ വിശദീകരിച്ചു. മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിൽ രണ്ടാഴ്ച വരെ സമ്പൂർണ്ണ വിശ്രമം ആവശ്യമാണെന്ന നിർദേശത്തെ തുടർന്ന് സന്ദർശകർക്ക് നിലവിലുള്ള വിലക്ക് തുടരും. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി, വണ്ടൂർ അബ്ദുറഹിമാൻ ഫൈസി, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, സി. പി. സൈതലവി, യൂസുഫ് ഹൈദർ ഡോ. ശിഹാബ്, ഡോ. നൂറുദ്ദീൻ റാസി, ഡോ. ഇസ്മാഇൽ, എന്നിവർ സന്നിഹിതരായിരുന്നു. ഉസ്താദിനു വേണ്ടിയുള്ള പ്രാർഥനകൾ തുടരണമെന്നും നേതാക്കളും കുടുംബാംഗങ്ങളും അഭ്യർത്ഥിച്ചു.



Post a Comment

0 Comments