Flash News

6/recent/ticker-posts

കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല- ജില്ലാ കലക്ടർ

Views

കോഴിക്കോട് ജില്ലയിലെ നൈനാന്‍ വളപ്പില്‍ ഇന്നലെ വൈകുന്നേരം കടല്‍ ഉള്‍വലിഞ്ഞ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങള്‍ക്ക് സമീപത്തുള്ളവര്‍ കടലില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കടല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.



Post a Comment

0 Comments