Flash News

6/recent/ticker-posts

രക്ഷിതാക്കളെ പരിചരിക്കാത്ത മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി

Views
രക്ഷിതാക്കളെ പരിചരിക്കാത്ത മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി


ചെന്നൈ: മതിയായ പരിചരണം നൽകാതെ അവഗണിക്കുന്ന മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവ കാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി, ചെ ന്നൈയിൽ സർവിസിൽനിന്ന് വിരമിച്ച വ്യോമ സേന ഉദ്യോഗസ്ഥൻ സ്വത്ത് മൂത്തമകന്റെ പേരിൽ എഴുതിവെച്ചിരുന്നു. എന്നാൽ വാർധ ക്യസഹജമായ പ്രയാസങ്ങൾ അനുഭവിക്ക വെ പരിചരിക്കാത്തതിനാലും ചികിത്സ ലഭ്യ മാക്കാത്തതിനാലും സ്വത്തുക്കൾ ആധാരം ചെയ്തത് റദ്ദാക്കാൻ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് കീഴ്ക്കോടതി തള്ളിയതിനെ തുടർന്ന് സമർപ്പിച്ച അപ്പീൽ ഹൈകോടതി ജസ്റ്റിസ് ആശ പരിഗണിച്ചു. ആഭരണങ്ങൾ വിറ്റ് ചികി ത്സ നടത്താൻ നിർബന്ധിച്ച മക്കളുടെ നില പാടിനെ ഹൃദയശൂന്യമെന്ന് വിമർശിച്ച ജ ഡ്ജി ഇത്തരം പ്രത്യേക സാഹചര്യത്തിൽ സ്വ ത്ത് രേഖ റദ്ദാക്കാൻ മാതാപിതാക്കൾക്ക് അ വകാശമുണ്ടെന്ന് ഉത്തരവിട്ടു.



Post a Comment

0 Comments