Flash News

6/recent/ticker-posts

ദുർമന്ത്രവാദം തടയൽ ഓർഡിനൻസ് വന്നേക്കും

Views
ദുർമന്ത്രവാദം തടയൽ
ഓർഡിനൻസ് വന്നേക്കും


അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനും ആഭിചാരങ്ങൾക്കും തടയിടാനുള്ള നിയമം ഓർഡിനൻസായി ഉടൻ പ്രാബല്യത്തിൽ വരുത്താൻ സാധ്യത. ഇതുസംബന്ധിച്ച നടപടികൾക്ക് സർക്കാർ തുടക്കമിട്ടു. പത്തനംതിട്ട ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിൽ നിയമം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷൻ തയ്യാറാക്കിയ കരട്നിയമം ആഭ്യന്തരവകുപ്പ് പരിശോധിച്ചിരുന്നു. നിയമവകുപ്പിന്റെ അഭിപ്രായംകൂടി കണക്കിലെടുത്ത് മാറ്റംവരുത്തിയ കരട് തയ്യാറാണ്. ഇത് നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കാൻ കാലതാമസം ഉണ്ടാവും. ഇനി ജനുവരിയിലേ സഭ സമ്മേളിക്കാൻ സാധ്യതയുള്ളൂ. അതിനാൽ ഉടൻ പ്രാബല്യത്തിൽ വരണമെങ്കിൽ ഓർഡിനൻസ് ഇറക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും.

ആവശ്യമെങ്കിൽ പുതിയനിയമം നിർമിക്കണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റും നിയമം ഇനി ഒട്ടും വൈകരുതെന്ന് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. നിയമം വൈകിയതിൽ സർക്കാരിനെ യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും വിമർശിച്ചു.

*നിയമം പറയുന്നത്*

ആഭിചാരങ്ങളും ദുർമന്ത്രവാദവും തടയലും ഇല്ലാതാക്കലും എന്നതാണ് നിയമപരിഷ്കരണ കമ്മിഷൻ തയ്യാറാക്കിയ കരട് നിയമം

മതപരമായ ആചാരങ്ങൾ നിയമത്തിന്റെ പരിധിയിൽവരില്ല

കുറ്റകൃത്യങ്ങൾക്ക് ഒരുവർഷംമുതൽ ഏഴുവർഷംവരെ തടവും 5000 മുതൽ 50,000 വരെ പിഴയുമാണ് ശിക്ഷ നിർദേശിച്ചത്

ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാവും പ്രാബല്യത്തിൽ വരുത്തുക


Post a Comment

0 Comments