Flash News

6/recent/ticker-posts

ക്ഷേത്ര മോഷണക്കേസ് പ്രതി തേഞ്ഞിപ്പലം പോലിസ് കസ്റ്റഡിയിൽ

Views

തേഞ്ഞിപ്പലം: കഴിഞ്ഞ ആഴ്ച്ച കട്ടപ്പനയിൽ വെച്ച് അറസ്റ്റിലായ ക്ഷേത്ര മോഷണക്കേസ് പ്രതി സജീഷിനെ തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിലെ ക്ഷേത്ര കവർച്ചക്ക് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. ഇന്ന് മുതൽ വിവിധ കേസുകളിലെ സംഭവ സ്ഥലത്തു കൊണ്ട് പോയി തെളിവെടുപ്പ് നടത്തും. തേഞ്ഞിപ്പാലം സ്റ്റേഷൻ പരിധിയിൽ ആറോളം കവർച്ചക്കേസിൽ പ്രതിയാണ് ഇയാൾ.

പോലീസിന് തലവേദനയായ ക്ഷേത്ര മോഷണക്കേസ് പ്രതിയെ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ വിടാൻ പരപ്പനങ്ങാടി കോടതി ഉത്തരവിടുകയായിരുന്നു. ഭണ്ഡാരം പൊട്ടിച്ചു കിട്ടുന്ന പണം മുന്തിയ ഇനം മദ്യം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആഡംബര ലോഡ്ജുകളിൽ താമസിക്കുന്നതിനുമാണ് പ്രതി വിനിയോഗിച്ചിരുന്നത്.

പ്രതിയെ പീരുമേട് ജയിലിൽ പോയി എസ്.ഐ അഹമ്മദ് കുട്ടി, scpo എസ്.സി.പി.ഒ റഫീഖ് മഞ്ഞറോടൻ എന്നിവർ അറസ്റ്റ് ചെയ്തതിന്റെ തുടർ നടപടികൾക്കായാണ്  പ്രതിയെ കസ്റ്റഡിയിൽ  വാങ്ങിയത്.
തെളിവ് ശേഖരണം നടത്തി പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
തേഞ്ഞിപ്പലം എസ്.ഐ ശ്രീജിത്ത് എൻ ആണ് അന്വേഷണം നടത്തുന്നത്



Post a Comment

0 Comments