Flash News

6/recent/ticker-posts

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍ വലിഞ്ഞു;അപൂര്‍വ പ്രതിഭാസം; ജാഗ്രത വേണമെന്ന് കളക്ടര്‍

Views
കോഴിക്കോട് നൈനാന്‍ വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍ വലിഞ്ഞു;

അപൂര്‍വ പ്രതിഭാസം; ജാഗ്രത വേണമെന്ന് കളക്ടര്‍

⭕️വീഡിയോ.








കോഴിക്കോട് നൈനാന്‍ വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുന്നറിയിപ്പ് നല്‍കി.

സുനാമി സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതാണ് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയത്.

കടൽ ശക്തമായ ഒരു തിരിച്ച് വരവുണ്ടാകുമോ എന്ന ഭീതിയിൽ പ്രദേശത്തെ ജനങ്ങളെ അതിവേഗം മാറ്റിപ്പാർപ്പിച്ച് കൊണ്ടിരിക്കുയാണ്.


Post a Comment

0 Comments