Flash News

6/recent/ticker-posts

സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ ഇനി പ്രായം തെളിയിക്കണം.

Views


സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ ഇനി പ്രായം തെളിയിക്കണം.


▪️ പ്ലാറ്റ്‌ഫോമിന്റെ പുതിയ ഏജ് വെരിഫിക്കേഷൻ സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു. 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകൾ ഏജ് വേരിഫിക്കേഷനിലൂടെ തങ്ങളുടെ പ്രായം തെളിയിക്കേണ്ടി വരും. നിലവിൽ 18 വയസിന് മുകളിൽ പ്രായമുണ്ടെന്ന് തെളിയിച്ചവരുടെ അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല. ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയാണ് പ്ലാറ്റ്‌ഫോം ഇത്തരമൊരു ടൂൾ കൊണ്ടുവന്നിരിക്കുന്നത്.

ഈ വർഷം ആദ്യം അമേരിക്കയിലെ കൗമാരക്കാരുടെ ഇടയിലാണ് ഇൻസ്റ്റഗ്രാം ഏജ് വേരിഫിക്കേഷൻ ടൂൾ പരീക്ഷിച്ചത്. ഇത് വിജയം കണ്ടതിന് പിന്നാലെയാണ് ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ഏജ് വേരിഫിക്കേഷന്റെ പുതിയ ഫീച്ചർ വന്നതോടെ സോഷ്യൽ വൗച്ചിങ് എന്ന ഓപ്ഷൻ ഇൻസ്റ്റഗ്രാം നീക്കം ചെയ്യും. സോഷ്യൽ വൗച്ചിങ് ഫംഗ്ഷൻ ഉപയോക്താക്കളിലൂടെ അവരുടെ മ്യൂച്വൽ ഫോളോവേഴ്‌സിനെ കുറിച്ച് അറിയാനും അവരുടെ പ്രായം 18ന് മുകളിലാണോ എന്ന് ഉറപ്പാക്കാനുമായിട്ടുള്ളതാണ്. ഇന്ത്യയിലെ ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ പ്രായം 18 വയസിന് താഴെയായിട്ടാണ് അക്കൗണ്ടിൽ ഉള്ളതെങ്കിൽ അയാൾക്ക് യഥാർത്ഥ പ്രായം 18 മുകളിൽ ആയെങ്കിൽ പ്രായം അക്കൗണ്ടിൽ മാറ്റുന്നതിന് ഏജ് വേരിഫിക്കേഷൻ വേണ്ടി വരും.

ഇതുവരെയായി ഇൻസ്റ്റഗ്രാമിൽ ഏജ് വേരിഫിക്കേഷനായി മൂന്ന് ഓപ്ഷനുകൾ ഉണ്ടായിരുന്നു. ഫോട്ടോ ഐഡി ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുക, മ്യൂച്വൽ ഫ്രണ്ട്‌സിനോട് പ്രായം പരിശോധിക്കാൻ ആവശ്യപ്പെടുക, സെൽഫി വീഡിയോ റെക്കോർഡ് ചെയ്ത് അയക്കുക എന്നിവയായിരുന്നു ഈ ഓപ്ഷനുകൾ. ഇതിൽ മ്യൂച്വൽ ഫ്രണ്ട്‌സിനോട് പ്രായം പരിശോധിക്കാൻ ആവശ്യപ്പെടുന്ന ഓപ്ഷൻ ഇനി ലഭിക്കുകയില്ല. സോഷ്യൽ വൗച്ചിങ് ഫീച്ചർ നീക്കം ചെയ്ത് കഴിഞ്ഞാൽ മറ്റ് രണ്ട് ഓപ്ഷനുകൾ മാത്രമേ പ്രായം പരിേേശാധിക്കാൻ ലഭിക്കുകയുള്ളു.

ഇനി മുതൽ ഉപയോക്താവിന് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ട് എന്ന് ഇൻസ്റ്റാഗ്രാമിനെ ബോധ്യപ്പെടുത്താൻ ഫോട്ടോ ഐഡി നൽകുകയോ ഒരു വീഡിയോ സെൽഫി ഷൂട്ട് ചെയ്യുകയോ വേണം. ഈ സെൽഫി വീഡിയോയിലൂടെ പ്രായം കണ്ടെത്താനുള്ള സംവിധാനം ഇൻസ്റ്റഗ്രാം തയ്യാറാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ മാതൃ കമ്പനിയായ മെറ്റ, യുകെ ആസ്ഥാനമായുള്ള ഡിജിറ്റൽ ഐഡന്റിറ്റി വെരിഫിക്കേഷൻ സേവന ദാതാവായ യോട്ടിയുമായി ചേർന്നാണ് ഈ സെൽഫി വീഡിയോകൾ വിശകലനം ചെയ്ത് പ്രായം കണ്ടെത്താനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments