Flash News

6/recent/ticker-posts

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യ നിലയില്‍ പുരോഗതി

Views
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യ നിലയില്‍ പുരോഗതി

കോഴിക്കോട്: രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമസ്ത പുറത്തിറക്കിയ വാര്‍ത്താക്കുറപ്പില്‍ മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 

ചികിത്സയ്ക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉസ്താദിന്റെ ചികിത്സക്കും അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ബന്ധപ്പെട്ട വിവരങ്ങള്‍ മര്‍കസ് ഓഫീസില്‍ നിന്ന് സമയാസമയങ്ങളില്‍ അറിയിക്കുന്നതാണെന്നും മര്‍ക്കസ് അധികൃതര്‍ അറിയിച്ചു.

അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരെ കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.


Post a Comment

0 Comments