Flash News

6/recent/ticker-posts

വിട്ടുവീഴ്ച പ്രതീക്ഷിക്കണ്ട, കര്‍ശന പരിശോധന, കളര്‍കോഡും പാലിക്കണം; ടൂറിസ്റ്റ് ബസുടമകളോട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

Views
വിട്ടുവീഴ്ച പ്രതീക്ഷിക്കണ്ട, കര്‍ശന പരിശോധന, കളര്‍കോഡും പാലിക്കണം; ടൂറിസ്റ്റ് ബസുടമകളോട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളോട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍.

യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും കളര്‍കോഡ‍് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പെയിന്റ് മാറ്റുന്നതിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. നിയമലംഘനത്തിനെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 

ഈ തീരുമാനം എല്ലാ വാഹനങ്ങള്‍ക്കും ബാധകമായിരിക്കും. ഇക്കഴിഞ്ഞ ദിവസം 19 കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക് എതിരെ നടപടിയെടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബര്‍ എട്ട് മുതല്‍ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300 രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ​ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. നിരത്തിലിറക്കാന്‍ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. 

വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച്‌ കെ എസ് ആര്‍ ടി സി പെട്ടെന്ന് ബ്രേക്കിട്ടു എന്ന കാര്യം അപ്രസക്തമാണ്. ഇതേക്കുറിച്ച്‌ കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ല. 10 മണി കഴിഞ്ഞ് കെഎസ്‌ആര്‍ടിസി ബസ് എവിടെ വേണമെങ്കിലും നിര്‍ത്താം. അക്കാര്യത്തെക്കുറിച്ച്‌ കൂടി ബോധ്യമുള്ളവനാകണം പുറകിലെ വാഹനമോടിക്കുന്നയാള്‍. കളര്‍ കോഡ് പാലിക്കാന്‍ സമയം ലഭിച്ചില്ലെന്ന ബസ് ഉടമകളുടെ വാദം അ൦ഗീകരിക്കാനാകില്ല. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നു. പിഴ അടച്ച്‌ ചിലര്‍ നിയമല൦ഘന൦ ആവര്‍ത്തിക്കുകയാണ്.


Post a Comment

0 Comments