Flash News

6/recent/ticker-posts

സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍

Views
റിയാദ്: സഊദിയിൽ കൊവിഡിന്റെ എക്‌സ് ബിബി വകഭേദം കണ്ടെത്തി. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമായ എക്‌സ് ബിബി കണ്ടെത്തിയതിനു പുറമെ ഒമിക്രോൺ ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും രാജ്യത്ത് വർധിക്കുന്നതായും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി.

കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സഊദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരിലും കാണപ്പെടുന്നത്. ഇതിനു പുറമെയാണ് ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചത്. ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കൊവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ അത് രൂക്ഷമായി ബാധിച്ചേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി അനുസരിച്ച് വൈറസ് ബാധയുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലും അടിയന്തര പരിചരണ കേന്ദ്രങ്ങളിലുള്ളവരിലും ഇത്തരത്തിലുള്ള രോഗികളുടെ വർദ്ധനവ് ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. അണുബാധയ്ക്കുള്ള സാധ്യതയുള്ളതിനാൽ, കൈകള്‍ സ്ഥിരമായി കഴുകല്‍, ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, രോഗബാധയുള്ളവരെ ഐസ്വലേഷനിലേക്ക് മാറ്റല്‍ എന്നിവ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും വിഖായ ആവശ്യപ്പെട്ടു…


Post a Comment

0 Comments