Flash News

6/recent/ticker-posts

തിരഞ്ഞെടുപ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ഭേ​ദ​ഗ​തി​യി​ൽ എ​തി​ർ​പ്പ്​ അ​റി​യി​ച്ച്​ സിപിഎം

Views
തിരഞ്ഞെടുപ്പ്  പെ​രു​മാ​റ്റ​ച്ച​ട്ട
ഭേ​ദ​ഗ​തി​യി​ൽ എ​തി​ർ​പ്പ്​ അ​റി​യി​ച്ച്​ സിപിഎം.


ന്യൂ​ഡ​ൽ​ഹി: തിര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ മാ​ർ​ഗ​വും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ മാ​തൃ​ക പെരുമാറ്റച്ചട്ടത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നെ സിപിഎം എ​തി​ർ​പ്പ്​ അ​റി​യി​ച്ചു. അ​നാ​വ​ശ്യ തീരുമാനത്തിൽ​ നി​ന്ന്​ പി​ന്മാ​റ​ണ​മെ​ന്നു​ കാണി​ച്ച്​ സിപിഎം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി മു​ഖ്യ തിര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​റി​ന്​ ക​ത്തയച്ചു.

തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യാ​ണ്​ ക​മീ​ഷ​ന്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളോ ക്ഷേ​മ​വാ​ഗ്ദാ​ന​ങ്ങ​ളോ വി​ല​യി​രു​ത്തു​ന്ന​തും നി​യ​ന്ത്രി​ക്കു​ന്ന​തും തിരഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍റെ പ​ണി​യ​ല്ല. രാ​ഷ്ട്രീ​യ-​ന​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​ണ്​ പെ​രു​മാ​റ്റ​ച്ച​ട്ട ഭേ​ദ​ഗ​തി​യി​ലൂ​ടെ ക​മീ​ഷ​ൻ ഒരു​ങ്ങു​ന്ന​ത്.

വാ​ഗ്ദാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ അ​ധി​ക​ധ​നം എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന്​ പാ​ർ​ട്ടി​ക​ൾ നി​ശ്ചി​ത ഫോ​റ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കാ​നാ​ണ്​ ക​മീ​ഷ​ൻ ആവശ്യപ്പെടു​ന്ന​ത്. സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യെ​ക്കു​റി​ച്ചുള്ള കാ​ഴ്ച​പ്പാ​ട്​ ന​യ​പ​ര​മാ​യ വി​ഷ​യ​മാ​ണ്. വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ട്​ ഉ​ണ്ടാ​കാം. ഉദാഹരണത്തി​ന്​ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ മൂ​ന്നു ശ​ത​മാ​നം ധന​ക്ക​മ്മി​യെ​ന്ന പ​രി​ധി ബ​ജ​റ്റ്​ നി​ർ​വ​ഹ​ണ നി​യ​മ​ത്തി​ൽ വെ​ച്ച​തി​ന്​ സിപിഎം എ​തി​രാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ നി​ല​പാ​ട്​ ഓ​രോ വി​ഷ​യ​ത്തി​ലും വി​വി​ധ പാ​ർ​ട്ടി​ക​ൾ​ക്ക്​ ഉ​ണ്ടാ​കാം.

തിര​ഞ്ഞെ​ടു​പ്പി​ൽ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ അ​ത​തു പാ​ർ​ട്ടി​ക​ളു​ടെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. സാ​മ്പ​ത്തി​ക​മാ​യി അ​ത്​ പ്രായോഗിക​മാ​ണോ, ഭരണകൂടത്തി​ന്‍റെ ധ​ന​പ​ര​മാ​യ ആ​രോ​ഗ്യ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വോ​ട്ട​ർ​മാ​രാ​ണ്​ പ​രി​ശോ​ധി​ക്കേ​ണ്ട​ത്. സു​പ്രിംകോ​ട​തി​ക്ക്​ ഏ​പ്രി​ലി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞ​തി​നു വി​രു​ദ്ധ​മാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍റെ പു​തി​യ നി​ർ​ദേ​ശം.

ജ​യി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യേ​ക്കാ​വു​ന്ന ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​മീ​ഷ​ന്​ ക​ഴി​യി​ല്ലെ​ന്നും ബോ​ധി​പ്പി​ച്ചി​രു​ന്നു. അത്​ ക​മീ​ഷ​ന്‍റെ ശ​രി​യാ​യ നി​ല​പാ​ടാ​ണ്. ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടു​മാ​റ്റം ആ​ശ്ച​ര്യ​ക​ര​വും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കടന്നുകയറുന്നതു​മാ​ണ്. തി​ര​ഞ്ഞെ​ടു​പ്പ്​ സൗ​ജ​ന്യ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ട കേ​സ്​ സു​പ്രിംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ്​ ക​മീ​ഷ​ൻ ചു​വ​ടു​മാ​റ്റി​യ​തെ​ന്നും യ​ച്ചൂ​രി ക​ത്തി​ൽ പ​റ​ഞ്ഞു.



Post a Comment

0 Comments