Flash News

6/recent/ticker-posts

സ്കൂള്‍ പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍; ക്രിസ്മസ് അവധി 23-ന് ആരംഭിക്കും

Views

തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 12 ന് ആരംഭിക്കും. ഡിസംബര്‍ 23 മുതല്‍ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിലാണ് തീരുമാനം.

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 3 സ്കൂളിന്‍റെ പ്രവൃത്തി ദിനമായിരുന്നത് ജനുവരി 7 ലേക്ക് പുനഃക്രമീകരിച്ചു. ആറാം പ്രവൃത്തി ദിവസമായതിനാല്‍ ഡിസംബര്‍ 3 ഒഴിവാക്കണമെന്ന പൊതു ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

സ്കൂള്‍ പച്ചക്കറിത്തോട്ട പദ്ധതി നടപ്പാക്കാന്‍ മതിയായ സമയം അനുവദിക്കും. സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തില്‍ നിന്ന് സ്ഥലം മാറ്റുന്നതുവരെയുള്ള കാലയളവ് അംഗീകൃത അവധിയായി കണക്കാക്കാന്‍ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.



Post a Comment

0 Comments