Flash News

6/recent/ticker-posts

തിരൂരങ്ങാടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ

Views
തിരൂരങ്ങാടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ


തിരൂരങ്ങാടി: 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാളെ തിരൂരങ്ങാടി പോലീസ്

ബംഗളൂരുവിൽവെച്ച് പിടികൂടി. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി സഗീഷി (33) നെയാണ് അറസ്റ്റുചെയ്തത്. 2021 ഒക്ടോബറിലാണ് കേസ് രജിസ്റ്റർചെയ്തത്. തുടർന്ന് ഒളിവിലായിരുന്നു പ്രതി.

നൂറിലേറെ മൊബൈൽനമ്പറുകൾ കേന്ദ്രീകരിച്ച് തിരൂരങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

തിരൂരങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെയാണ് പിതാവിന്റെ സുഹൃത്തായ പ്രതി കുട്ടിയെ പീഡിപ്പിച്ചത്.


തിരൂരങ്ങാടി എസ്.ഐ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ രണ്ടുദിവസം കർണാടകയിൽ തിരച്ചിൽ നടത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഡീ. എസ്.ഐ. ജയപ്രകാശ്, സീനിയർ സി.പി.ഒ. സുബൈർ, സി.പി.ഒ.മാരായ അമർനാഥ്, ലക്ഷ്മണൻ, ജോഷി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


Post a Comment

0 Comments