Flash News

6/recent/ticker-posts

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് 18 ശതമാനം കടന്നു.

Views
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 11 മണിവരെ 18.86 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. 19 ജില്ലകളിലെ 89 സീറ്റുകളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 14,382 പോളിങ് സ്റ്റേഷനുകളാണ് ആദ്യഘട്ട വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 49 സീറ്റുകളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്വന്തമാക്കിയതാണ്. 40 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രനായിരുന്നു ജയം. ബി.ജെ.പിയും കോൺഗ്രസും 89 സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായി കടുത്ത മത്സരമുയർത്തുന്ന ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റിൽ സ്ഥാനാർഥിയില്ല. സൂറത്ത് ഈസ്റ്റിലെ എ.എ.പി. സ്ഥാനാർഥി നേരത്തെ സ്ഥാനാർഥിത്വം പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു.
ആഭ്യന്തരമന്ത്രി ഹർഷ് സാംഘ്വി, കംഭാലിയയിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഢ്വി, സൂറത്തിൽ മത്സരിക്കുന്ന എ.എ.പി. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യ റിവാബ ജഡേജ എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഹിമാചൽ പ്രദേശിനൊപ്പം എട്ടിനാണ് വോട്ടെണ്ണൽ.


Post a Comment

0 Comments