Flash News

6/recent/ticker-posts

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് 77-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

Views കൊളപ്പുറം.അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം മണ്ഡലം കമ്മിറ്റി ഓഫീസിൽ അബ്ദുറഹിമാൻ സാഹിബിൻ്റെ 77-ാം ചരമവാർഷിക ദിനമാചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദു റഹിമാൻ അനുസ്മരണ പ്രഭാഷണം നടത്തി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി,മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മട്ടറ, ഉബൈദ് വെട്ടിയാടൻ, അബ്ദുൽ ഖാദർ വലിയാട്ട്, സുരേഷ് മമ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഫിർദൗസ് എന്നിവർ സംസാരിച്ചു.



സ്റ്റാൻ്റിംങ്ങ് കന്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, വാർഡ്‌ മെമ്പർ മാരായ ഷൈലജ പുനത്തിൽ,സജ്ന അൻവർ, ബേബി എന്നിവർ നേതൃത്വം നൽകി, ബഷീർ പുള്ളിശ്ശേരി, അലി ടി, ശങ്കരൻ ടി, മുഹമ്മദ് പി ടി എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments