Flash News

6/recent/ticker-posts

മലയാളത്തില്‍ 'നന്ദി' എഴുതി അല്‍ ബൈത്ത് സ്റ്റേഡിയം; ഖത്തറിന്റെ സ്‌നേഹമെന്ന് ആരാധകർ

Views
ദോഹ :  ഇത്തവണത്തെ ലോകകപ്പിന് ഒരു പ്രത്യേകതയുണ്ട്. മലയാളികളുടെ സ്പര്‍ശമേറ്റ വിശ്വമേളയാണിത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ച്ചക്കാരും വളണ്ടിയര്‍മാരുമായി പങ്കെടുക്കുന്ന വിശ്വമേള. വര്‍ണാഭമായ സ്റ്റേഡിയങ്ങളുടെ നിര്‍മാണം മുതല്‍ സംഘാടനവും മത്സരത്തിന്റെ ആവേശവും വരെ നീളുന്നതാണ് ആ ബന്ധം.

ജീവിതപ്പച്ച നേടി ഖത്തര്‍ മണലാരണ്യത്തില്‍ എത്തിയ മലയാളികളാണ് ഇവരില്‍ മിക്കവരും. ഈ മലയാളിക്കരുത്തിന് സ്‌നേഹവും നന്ദിയും അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ഖത്തര്‍ ലോകകപ്പിന്റെ സംഘാടകര്‍.

ആതിഥേയ രാജ്യവും എക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ വ്യത്യസ്ത ഭാഷകളില്‍ നന്ദി എന്ന് എഴുതിവെച്ചാണ് ഖത്തര്‍ സ്‌നേഹം അറിയിച്ചത്. അതില്‍ മലയാളത്തില്‍ എഴുതിയ നന്ദിയുമുണ്ട്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. നിരവധി മലയാളികളാണ് ഈ കവാട ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മലയാളി പ്രവാസികളോടുള്ള ഖത്തറിന്റെ ഇഷ്ടമാണ് ഇതെന്നും അവര്‍ പറയുന്നു.


Post a Comment

0 Comments