Flash News

6/recent/ticker-posts

കരിപ്പൂരിനെ ചെറുവിമാനങ്ങളുടെ താവളമാക്കി ചുരുക്കാനുള്ള നീക്കത്തെ അപലപിച്ചു

Views
കോഴിക്കോട്: ഇറക്കുമതി മിതമായ നിരക്കിൽ കൂടുതൽ ലഗേജുകൾ കൊണ്ടുപോകാനുമുള്ള സൗകര്യങ്ങൾക്ക് തടയിടാനുള്ള തൽപര കക്ഷികളുടെ ഗൂഢനീക്കത്തെ മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനകളുടെ അടിയന്തര യോഗം ശക്തമായി അപലപിച്ചു. വിമാന യാത്രക്കാരെ മാത്രമല്ല മലബാറിലെ ടൂറിസം എെ.ടി മേഖലയുടെ കുതിപ്പിനെയും കാർഗോ കയറ്റുമതി - ഇറക്കുമതി, ചലച്ചിത്ര ചിത്രീകരണം, കാർഷിക, ചികിത്സ തുടങ്ങിയ മേഖലകളുടെയെല്ലാം മുരടിപ്പിന് ദേശീയ - അന്തർദേശീയ ഫ്ലൈറ്റ് കണക്ടിവിറ്റി കുറവ് ഇടവരുത്തും. കരിപ്പൂരിൽ നിന്ന് കാർഗോ നീക്കത്തിന് ഈടാക്കുന്ന അമിത നിരക്കും പുതുതായി ചുമത്തിയ 18% ഐ.ജി.എസ്.ടിയും ആ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ
സാഹചര്യത്തിൽ വ്യോമയാന മേഖലയിലെ
യോഗം ശക്തമായി അപലപിച്ചു. 
 വ്യോമയാന മേഖലയിലെ സാങ്കേതിക വിദഗ്ധർ അനുയോജ്യമാണെന്ന് കണ്ടെത്തിയ തിരുവമ്പാടിയിൽ പുതിയ വിമാനത്താവളം സ്ഥാപിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് സമീപപ്രദേശമായ തിരുവമ്പാടിയിൽ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ച പുതിയ വിമാനത്താവളം ആരംഭിക്കുന്നതിനെ കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ നവംബർ 30 ന് വയനാട് ചേംബറിന്റെ സഹകരണത്തോടെ സുൽത്താൻ ബത്തേരിയിൽ വിപുലമായ യോഗം ചേരുവാനും തീരുമാനിച്ചു. 

യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ.
ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി,
ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി ഇ.പി. മോഹൻദാസ്, ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റി ജനറൽ കൺവീനർ എം.സി. ജോൺസൺ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി. മനോജ്, ഡിസ്ട്രിക്ട് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.വി. ജോസി, മലയാള ചലച്ചിത്ര കാണികൾ സെക്രട്ടറി പി.ഐ. അജയൻ, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ജനറൽ കൺവീനർ എൻ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments