Flash News

6/recent/ticker-posts

പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് കേസ്: കോടതിവിധിയുടെ വസ്തുത ഇതാണ്

Views
പെരിന്തൽമണ്ണ : മണ്ഡലത്തിലെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച വിധിന്യായത്തെ സംബന്ധിച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ
വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവും മാത്രമല്ല ദുരുദ്ദേശപരം കൂടിയാണ്.  തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള  കേസിലെ വിധി പ്രസ്താവമല്ല ഇന്ന് ബഹു. ഹൈക്കോടതി നടത്തിയിരിക്കുന്നത്. 

സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെ കാര്യത്തിൽ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമാണെന്നിരിക്കെ, അതിനെ ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി നല്‍കിയ പരാതി നില നില്‍ക്കുന്നതല്ല എന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹർജിയിലാണ്  ബഹു. ഹൈകോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.

ഇന്ന് പുറത്തു വന്ന ഹൈകോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് തീരുമാനം. കേസ് ഹൈകോടതിയിൽ നിലനിൽക്കുന്നതാണോ എന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മാത്രമേ  തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തു കൊണ്ടുള്ള എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാതി  പരിഗണിക്കാനും വാദം കേൾക്കാനും ബഹുമാനപ്പെട്ട കേരള ഹൈകോടതിയ്ക്ക് സാധിക്കുകയുള്ളൂ.

ചുരുക്കത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഹർജി പരിഗണിക്കണോ എന്ന കാര്യത്തിൽ പോലും അന്തിമ തീരുമാനം വന്നിട്ടില്ല എന്നിരിക്കെയാണ് കേസ് ജയിച്ചു എന്ന തരത്തിൽ വ്യാജ പ്രചരണങ്ങളുമായി ചിലർ രംഗത്ത് വന്നിരിക്കുന്നത്. 
 അടിസ്ഥാന രഹിതവും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടർത്താനും  ലക്ഷ്യം വച്ചുള്ള ഈ കുപ്രചരണങ്ങളെ  ജനം തള്ളിക്കളയുക തന്നെ ചെയ്യും.


Post a Comment

0 Comments