Flash News

6/recent/ticker-posts

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

Views
മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം


കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. 

താരാമംഗലത്ത് മാത്തുക്കുട്ടി (60), മകൻ ബിൻസൻ (18) എന്നിവരാണ് മരിച്ചത്.

ബിൻസിനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടം.

ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം നടന്നത്. 

മാത്തുക്കുട്ടി തൽസമയം മരിച്ചു. ബിൻസിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മാനന്തവാടി രൂപതാ സഹായ മെത്രാന്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരൻ ആണ് മരിച്ച മാത്തുക്കുട്ടി.





Post a Comment

0 Comments