Flash News

6/recent/ticker-posts

യുഎഇയിൽ അടുത്ത വർഷത്തെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

Views
അബുദാബി: യുഎഇയിൽ അടുത്ത വർഷം പൊതു- സ്വകാര്യ മേഖലകൾക്ക് ലഭിക്കുന്ന അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് (പുതുവത്സരം), ഏപ്രിൽ 20 മുതൽ 23 വരെ (ചെറിയ പെരുന്നാൾ), ജൂൺ 27 മുതൽ 30 വരെ (ബലിപെരുന്നാൾ), ജൂലൈ 21 (ഹിജ്റ വർഷാരംഭം), സെപ്തംബർ 29 (നബിദിനം) എന്നിവയാണ് അടുത്ത വർഷത്തെ അവധി ദിവസങ്ങൾ. അതേസമയം ചന്ദ്രപ്പിറവി അനുസരിച്ച് ചില അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മാറ്റം വന്നേക്കാം.
അതേസമയം യുഎഇ ദേശീയ ദിനവും സ്മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന് വ്യാഴാഴ്ച മുതൽ ഡിസംബർ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങൾക്കും വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാരാന്ത്യ അവധി ഉൾപ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബർ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവർത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയവരുടെ ത്യാഗങ്ങൾ അനുസ്മരിക്കുന്നതിനായി എല്ലാ വർഷവും നവംബർ 30നാണ് യുഎഇയിൽ സ്മരണ ദിനം ആചരിക്കുന്നത്. എന്നാൽ ദേശീയ ദിനത്തിന്റെ അവധിക്കൊപ്പം സ്മരണ ദിനത്തിന്റെയും അവധി ഉൾപ്പെടുത്തിയാണ് ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ അവധി നൽകുന്നത്.



Post a Comment

0 Comments