Flash News

6/recent/ticker-posts

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍; ആറായിരം ആദിവാസി സ്ത്രീകള്‍ക്ക് അവസരം

Views


ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 60,000 പേര്‍ക്ക് ജോലിചെയ്യാവുന്ന നിര്‍മാണ യൂണിറ്റ് ബെംഗളൂരുവിലെ ഹൊസൂരിലാണ് സ്ഥാപിക്കുന്നത്.

ഇതിന്റെ ഭാഗമായി റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറായിരം ആദിവാസി സ്ത്രീകള്‍ക്ക് ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ജന്‍ജാതീയ ഗൗരവ് ദിവസ് ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.

ഫാക്ടറിയില്‍ ജോലിചെയ്യുന്ന 60,000 ജീവനക്കാരില്‍ ആദ്യത്തെ 6,000 ജീവനക്കാര്‍ അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ആദിവാസി സ്ത്രീകളാണ്. റാഞ്ചിയിലും ഹസാരിബാഗിലുമുള്ള ആദിവാസി സഹോദരിമാര്‍ക്ക് ഐഫോണ്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐഫോണിന്റെ നിര്‍മാണാനുമതി ക്യൂപെര്‍ട്ടിനോ കമ്പനി ഹൊസൂരില്‍ പ്ലാന്റുള്ള ടാറ്റ ഇലക്ട്രോണിക്സിനാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഭീമന്‍മാരായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവയാണ് നിലവില്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറിയിലെ തൊഴിലാളികളെ നാലിരട്ടിയാക്കാന്‍ ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്‌കോണ്‍ പദ്ധതിയിടുന്നതായി റോയിറ്റേഴ്സ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ഷെങ്ഷൗ പ്ലാന്റില്‍ ഫോക്സ്‌കോണ്‍ കര്‍ശനമായ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഐഫോണിന്റെ ഉത്പാദനം തടസപ്പെടുകയും ആഗോള വിതരണ ശൃംഖലയെ തന്നെ ബാധിക്കുകയും ചെയ്തിരുന്നു.

2019-ല്‍ ഇന്ത്യയില്‍ പ്ലാന്റ് ആരംഭിച്ച ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന ഫോക്സ്‌കോണ്‍, 2022ലാണ് ഐഫോണ്‍ 14 നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 53,000 തൊഴിലാളികളെ ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യയിലെ പ്ലാന്റിലെ തൊഴിലാളികളുടെ എണ്ണം 70,000 ആയി ഉയര്‍ത്താനാണ് തായ്വാന്‍ ആസ്ഥാനമായുള്ള ഫോക്സ്‌കോണിന്റെ നീക്കം.



Post a Comment

0 Comments