Flash News

6/recent/ticker-posts

പ്രകൃതിദുരന്ത രക്ഷാപ്രവർത്തനം; വില്ലേജ് ജീവനക്കാർ ഇനി ഓറഞ്ച് കോട്ടിട്ട് എത്തും

Views
പ്രകൃതിദുരന്ത രക്ഷാപ്രവർത്തനം; വില്ലേജ് ജീവനക്കാർ ഇനി ഓറഞ്ച് കോട്ടിട്ട് എത്തും

പ്രകൃതി ദുരന്ത പ്രദേശങ്ങളിൽ വില്ലേജ് ഓഫിസ് ജീവനക്കാർ ഇനി ഓറഞ്ച് നിറത്തിലുള്ള മഴക്കോട്ടിട്ടാകും രക്ഷാപ്രവർത്തനങ്ങൾക്കായി
എത്തുക. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കെത്താൻ വില്ലേജ് ഓഫിസ് ജീവനക്കാർക്ക് മഴക്കോട്ട് അടക്കം സുരക്ഷാഉപകരണങ്ങൾ വാങ്ങി നൽകാൻ സർക്കാർ തീരുമാനിച്ചു. മഴക്കോട്ടിൽ സംസ്ഥാന സർക്കാറിന്റെയും റവന്യൂ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും എംബ്ലങ്ങളുമുണ്ടാകും.

ദുരന്ത പ്രദേശത്ത് എത്തുന്നവരെ ഏത് മൂടൽമഞ്ഞിലും ഇരുട്ടിലും കാണാൻ കഴിയുന്നതിനാണ് ഓറഞ്ച് കോട്ട് ഉപയോഗിക്കുന്നത്. ദുരന്ത പ്രതികരണ നിയമനുസരിച്ച് ലോകവ്യാപകമായി ഈ നിറമാണ് ഉപയോഗിക്കുന്നത്. മഴക്കോട്ടിനൊപ്പം, ബൂട്ട്, കുട, ടോർച്ച് തുടങ്ങിയവയും വാങ്ങിനൽകും. വർക്ക് ഹെൽമറ്റ്, വൈൻഡിങ് റേഡിയോ, ലൈഫ് ജാക്കറ്റ് എന്നിവയുമുണ്ടാകും. എല്ലാ ഇനങ്ങളിലും സംസ്ഥാന ദുരന്ത
നിവാരണ അതോറിറ്റിയുടെ എംബ്ലങ്ങൾ ഉണ്ടാകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഓരോ വില്ലേജ് ഓഫിസിനും രണ്ട് കിറ്റ് വീതമാകും നൽകുക. സുരക്ഷ ഉപകരണങ്ങൾ വാങ്ങി കലക്ടർമാർ വഴി വിതരണം ചെയ്യുന്നതിന് ലാൻഡ് റവന്യൂ കമീഷണറെ ചുമതല
പ്പെടുത്തി.

സുരക്ഷ ഉപകരണങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് ദുരന്ത നിവാരണ ചെയർമാൻ അധ്യക്ഷനായുള്ള സമിതി രൂപവത്കരിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ
മെംബർ സെക്രട്ടറിയാണ് സമിതി കൺവീനർ. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറലിന്റെ പ്രതിനിധി, ലാൻഡ് റവന്യൂ കമീഷണറുടെ പ്രതിനിധി എന്നിവരും സമിതിയിലുണ്ട്.
വൈകാതെതന്നെ സാധനങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങും.


Post a Comment

0 Comments