Flash News

6/recent/ticker-posts

തിരൂരങ്ങാടി കരിപ്പറമ്പിൽ വീണ്ടും തൂങ്ങി മരണം: ഇരുപത്തിമൂന്നുകാരനായ യുവാവാണ് മരണപ്പെട്ടത്

Views
മലപ്പുറം തിരൂരങ്ങാടി കരിപ്പറമ്പ് കൊട്ടുവലക്കാട് സ്വദേശിയായ താഴത്തെ വീട്ടിൽ ദാസന്റെ മകൻ വിബിൻ ദാസ് (23) വയസ്സ്  മരണപ്പെട്ടു. വീട്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയും ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് രാവിലെ 8:45ഓടെ ആണ് സംഭവം.

  ഇന്നലെ ഇതേ പ്രദേശത്ത് (കരിപറമ്പ്)  തെക്കെപുരക്കൽ ഉദയകുമാർ - സുചിത്ര ദമ്പതികളുടെ മകളും നന്നമ്പ്ര വെള്ളിയാമ്പുറം മേലെ പുറം സരസ്വതി വിദ്യാനികേധനിലെ അദ്ധ്യാപിയുമായിരുന്ന സ്നേഹ ഉദയ് (23) വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
സമപ്രായക്കാരായ ഇരുവരുടെയും മരണത്തിൽ തിരൂരങ്ങാടി കരിപ്പറമ്പ് പ്രദേശം മൂക സാന്ദ്രമായിരിക്കുകയാണ്.


Post a Comment

0 Comments