Flash News

6/recent/ticker-posts

വിശ്വകിരീടലക്ഷ്യവുമായി മിശിഹ; അര്‍ജന്റീന-സൗദി അറേബ്യ മത്സരം ഇന്ന്, സംപ്രേഷണ വിവരങ്ങള്‍അര്‍ജന്റീന-സൗദി അറേബ്യ മത്സരത്തിന്റെ വിവിധ രാജ്യങ്ങളിലെ തത്സമയ സംപ്രേഷണ വിവരങ്ങള്‍ പരിശോധിക്കാം

Views
ഖത്തർ: ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് അര്‍ജന്റീന നാളെ ഇറങ്ങും. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ സൗദി അറേബ്യയാണ് എതിരാളികള്‍. 36 തുടര്‍വിജയങ്ങളോടെ എത്തുന്ന ലയണല്‍ മെസിയും കൂട്ടരുമാണ് കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമുകളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍.

അല്‍ റയാനില്‍ എജൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. 2021 നവംബറില്‍ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തില്‍ 80,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. വിവിധ രാജ്യങ്ങളിലെ അര്‍ജന്റീന – സൗദി അറേബ്യ മത്സരത്തിന്റെ തത്സമയ സംപ്രേഷണ വിവരങ്ങള്‍ പരിശോധിക്കാം.

മെസി കളിക്കുമോ? ആശങ്കയില്‍ ആരാധകര്‍

ലയണല്‍ മെസി സൗദി അറേബ്യക്കെതിരെ കളത്തിലിറങ്ങുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ടീം പരിശീലനത്തില്‍ മെസി ഭാഗമായിരുന്നില്ല. പിന്നീട് താരം തനിയെ പരിശീലനം തുടരുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് മെസിക്ക് തനിച്ച് പരിശീലനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ജന്റീനയുടെ സാധ്യത ഇലവന്‍

എമി മാര്‍ട്ടിനസ്, മോലിന, റൊമേറൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനസ്, അക്കുന, ഡി പോള്‍, റോഡ്രിഗസ്, ഡി മരിയ, മെസി, അല്‍വാരസ്, ലോത്താരൊ മാര്‍ട്ടിനസ്.



Post a Comment

0 Comments