Flash News

6/recent/ticker-posts

ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ഞാൻ യാചിക്കുന്നു'; സവർക്കറുടെ കത്തുമായി രാഹുൽഗാന്ധി, എതിർപ്പുമായി ശിവസേന

Views
ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ഞാൻ യാചിക്കുന്നു'; സവർക്കറുടെ കത്തുമായി രാഹുൽഗാന്ധി, എതിർപ്പുമായി ശിവസേന



മുംബൈ: താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന വി.ഡി സവർക്കറുടെ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. ഇതെനിക്ക് വളരെ പ്രധാനപ്പെട്ട രേഖയാണെന്ന് പറഞ്ഞായിരുന്നു സവർക്കറിനെ വിമർശിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ഇടപെടൽ. 'സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു' ഇംഗ്ലീഷുകാർക്കായി സവർക്കർ എഴുതിയ കത്തിന്റെ അവസാന വരിയിലെ വാക്കുകൾ രാഹുൽ ഉദ്ധരിച്ചു.

ഈ കത്ത് ഫഡ്‌നവിസടക്കം ആർക്കും വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഈ കത്ത് താനെഴുതിയതല്ലെന്നും സവർക്കർ എഴുതിയതാണെന്നും അദ്ദേഹം ഇംഗ്ലീഷുകാരെ സഹായിച്ചുവെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ട നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, വല്ലഭായ് പട്ടേൽ എന്നിവരൊക്കെ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ടെന്നും എന്നാൽ അവരാരും ഇത്തരം കത്തെഴുതിയിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇത് രണ്ടുതരം ആശയങ്ങളാണെന്നും നമുക്ക് തുറന്ന ചർച്ചയാകാമെന്നും തങ്ങൾക്കിടയിൽ ഏകാധിപത്യ പ്രവണതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments