Flash News

6/recent/ticker-posts

ഖത്തർ വേൾഡ് കപ്പിന് ഭക്ഷണം ഒരുക്കാൻ നാമക്കലിൽ നിന്ന് അഞ്ച് കോടി മുട്ടകൾ

Views
                                        
 നാമക്കലെ : അഞ്ച് കോടി മുട്ടകൾ നാമക്കലെ കോഴിഫാമുകളിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനം പിടിക്കുന്നു !.
 ഫുട്ബോൾ കാണാനെത്തുന്നവർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായാണ് ഈ കയറ്റുമതി. 2023 ജനുവരി വരെ ഈ കയറ്റുമതി തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കോടി മുട്ട കയറ്റുമതി ചെയ്തുകഴിഞ്ഞു. ലോട്ടറിയടിച്ച സന്തോഷമാണ് നാമക്കലിലെ കോഴിഫാം ഉടമകൾക്കിപ്പോൾ.  നാമക്കലിൽ നിന്ന് മാസംതോറും 12 മുതൽ 15 കോടി വരെ മുട്ട 2007–2008 കാലയളവിൽ ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള മുട്ട കയറ്റുമതി കുറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ബാധിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യയിൽനിന്നു മുട്ട വാങ്ങുന്നത് കുറയ്ക്കുകയും ചെയ്തു. ഇതു മുതലാക്കി ലോകകപ്പ് എത്തിയതോടെ മുട്ട കയറ്റുമതിയിലെ മുൻനിര രാജ്യങ്ങളിലൊന്നായ തുർക്കി കഴിഞ്ഞ മാസം മുട്ടയുടെ വില രണ്ട് ഇരട്ടി വർധിപ്പിച്ചു. ഇതേ തുടർന്നാണ് വീണ്ടും ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്നത്. കയറ്റുമതി വില മൂന്നിരട്ടിയാക്കി നാമക്കൽ വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.



Post a Comment

0 Comments