Flash News

6/recent/ticker-posts

ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഇവിടേക്ക് ക്ഷണം'; ലോകകപ്പ് ഉദ്ഘാടന വേദിയിലെ ഈ 'വലിയ മനുഷ്യന്‍' ആരാണ്?

Views

ആവേശോജ്ജ്വലമായ വരവേല്‍പ്പാണ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഖത്തര്‍ നല്‍കിയത്. ഇനി ഒരു മാസക്കാലത്തോളം ലോകം ഖത്തറിലേക്ക് ചുരുങ്ങും. അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയായിരുന്നു ഇത്തവണത്തെ ലോകകപ്പിന് ആരംഭമായത്. ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു ഉദ്ഘാടന വേളയിലെ പ്രധാന ആകര്‍ഷണം. 'ദി കാളിംഗ്' എന്ന ഓപ്പണിംഗ് സിറമണിയില്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ഫ്രീമാന്‍ സംസാരിച്ചു. അതേ പ്രസക്തിയോടെ ഫ്രീമാനൊപ്പം മറ്റൊരു വ്യക്തികൂടി ഉദ്ഘാടന ചടങ്ങുകള്‍ക്ക് എത്തിയിരുന്നു.ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയായിരുന്നു ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. നട്ടെല്ലിന്റെ വളര്‍ച്ചയില്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ചയാളാണ് മുഫ്ത. എന്നാല്‍ തന്റെ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കാന്‍ മുഫ്ത തയ്യാറായിരുന്നില്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ മുഫ്ത തലയുയര്‍ത്തി നിന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ലോകകപ്പ് വേദിയിലേക്ക് ക്ഷണിച്ചത്.ഇത് ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഇവിടേക്കുള്ള ക്ഷണമെന്നായിരുന്നു മുഫ്ത ഉദ്ഘാടന വേദിയില്‍ പറഞ്ഞത്. അപൂര്‍വ രോഗം വേട്ടയാടുന്ന മുഫ്തയ്ക്ക് അധിക കാലം ജീവിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ പലര്‍ക്കും പ്രചോദനമായി മുഫ്ത ഇപ്പോഴും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.നീന്തല്‍, സ്‌കൂബാ ഡൈവിംഗ്, ഫുട്‌ബോള്‍ തുടങ്ങിയവയാണ് മുഫ്തയുടെ ഇഷ്ട വിനോദങ്ങള്‍. ഭാവിയില്‍ ഒരു പാരലിമ്പ്യനാകണമെന്നാണ് മുഫ്തയുടെ ഏറ്റവും വലിയ ആഗ്രഹം. ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ ജെബല്‍ ഷാംസ് കയറിയ മുഫ്തയുടെ മനസില്‍ എവറസ്റ്റ് കീഴടക്കണമെന്ന ലക്ഷ്യവുമുണ്ട്.



Post a Comment

0 Comments