Flash News

6/recent/ticker-posts

കുഴപ്പക്കാരെങ്കിൽ കളിയും കാണണ്ട, അർജന്റീന ആരാധകർക്ക് ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ വിലക്ക്

Views

ഇതിഹാസതാരം ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പിന് ആർത്തു വിളിക്കാൻ ഓരോ അർജന്റീന ആരാധകനും തയ്യാറെടുത്തു കൊണ്ടിരിക്കെ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ആറായിരത്തോളം വരുന്ന അർജന്റീന ആരാധകർക്ക് വിലക്കേർപ്പെടുത്തി. മുൻപ് ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ ആക്രമണങ്ങൾ നടത്തിയവരെയും പൊതുവെ പ്രശ്‌നക്കാരായ ആരാധകരെയുമൊക്കെയാണ് ബ്യുണസ് ഐറിസ് ഗവണ്മെന്റ് വിലക്കിയിരിക്കുന്നത്. ഇവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.

ഇത്തരം ആരാധകർ അർജന്റീനയിലെ ഖത്തറിലുമുണ്ടെന്ന് ബ്യുണസ് ഐറിസിലെ നിയമ, സുരക്ഷാ കാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. ഫുട്ബോളിൽ സമാധാനം കൊണ്ടു വരികയും മത്സരങ്ങൾ സുരക്ഷിതമായി നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പോലീസ് ഡിപ്പാർട്മെന്റുകൾ ഖത്തർ പോലീസുമായി സഹകരിച്ചു പ്രവർത്തിച്ചാണ് ഇത്തരത്തിൽ കുഴപ്പക്കാരായ ആരാധകരെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ നിന്നും ഒഴിവാക്കുക. അർജന്റീന പോലീസും ഇതിനൊപ്പമുണ്ട്.

ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ കുഴപ്പക്കാരായ ആരാധകരെ ഒഴിവാക്കാൻ വേണ്ടി ഖത്തറും അർജന്റീനയും തമ്മിൽ കഴിഞ്ഞ ജൂണിൽ കരാറിൽ എത്തിയിരുന്നു. ഈ കരാറിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. വിലക്കപ്പെട്ട ആറായിരം ആരാധകരിൽ മൂവായിരം ആരാധകർ അർജന്റീനയിലെ ആഭ്യന്തര മത്സരങ്ങളിലും ഗ്യാലറികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവരാണ്. ആരാധകക്കൂട്ടങ്ങളുടെ പോരിന് അർജന്റീന ലീഗ് പേരു കേട്ടതുമാണ്.

അതേസമയം അർജന്റീന മാത്രമല്ല ആരാധകരെ ലോകകപ്പിൽ നിന്നും വിലക്കുന്ന രാജ്യം. ഓരോ ലോകകപ്പിലും പല രാജ്യങ്ങളും കുഴപ്പക്കാരായ ആരാധകർക്ക് വിലക്ക് നൽകാറുണ്ട്. ഇംഗ്ലണ്ടും നിരവധി ആരാധകരെ ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു. ഇതിനു പുറമെ ചില രാജ്യങ്ങളും ആരാധകർക്ക് വിലക്കും മുന്നറിയിപ്പുമെല്ലാം നൽകിയിട്ടുണ്ട്.

Post a Comment

0 Comments