മെസിയെ മേഴ്സിയാക്കി ഇ.പി ജയരാജന്‍; പരാമര്‍ശം വൈറലാകുന്നു.
🛑 വീഡിയോ 👇🏼
_ഖത്തര്‍ ലോകകപ്പിനെക്കുറിച്ചുള്ള ചോദ്യോത്തരത്തില്‍ അര്‍ജന്റീനന്‍ താരമായ മെസ്സിയെ മേഴ്സി എന്ന് പറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. സംഗതി വൈറലായതോടെ കേരളം ട്രോളോട് ട്രോളിലാണ്. അര്‍ജന്റീന ആരാധകനാണ് താനെന്നും അവര്‍ മാത്രമേ വിജയിച്ച് കപ്പുംകൊണ്ട് പോകൂവെന്നും ജയരാജൻ അഭിമുഖത്തിനിടെ പറഞ്ഞു._
_കേരളരാഷ്ട്രീയത്തില്‍ താന്‍ ഫോര്‍വേഡ് കളിക്കാരനാണെന്നും നിരവധി പേരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കളരി അഭ്യാസിയാണ് താനെന്നും ഫുട്ബോളില്‍ കളരി വളരെ നല്ലതാണെന്നും ഇ.പി പറയുന്നുണ്ട്. ഇതോടെയാണ് സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്._
_നേരത്തെയും പല സന്ദർഭങ്ങളിൽ ഇദ്ദേഹത്തിന് നാക്ക് പിഴ സംഭവിച്ചിട്ടുണ്ട്_
0 Comments