Flash News

6/recent/ticker-posts

ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളില്‍ ഹാനികരമായ രാസവസ്തുക്കള്‍; കാന്‍സറിനും വന്ധ്യതക്കും സാധ്യത; ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

Views
ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളില്‍ ഹാനികരമായ രാസവസ്തുക്കള്‍; കാന്‍സറിനും വന്ധ്യതക്കും സാധ്യത; ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്


ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളില്‍ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.


ഇന്ത്യയിലുടനീളം ലഭ്യമായ പത്ത് ബ്രാന്‍ഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്ബിളുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ഇന്റര്‍നാഷണല്‍ പൊല്യൂട്ടന്റ്‌സ് എലിമിനേഷന്‍ നെറ്റ്‍വ ര്‍ക്കിന്റെ ഭാഗമായ എന്‍ജിഒ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.

സ്ത്രീകളെ വന്ധ്യതയിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണമാകുന്നുണ്ട്. കൂടാതെ ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍, ഇന്‍സുലിന്‍ പ്രതിരോധം, രക്താതിസമ്മര്‍ദം മുതലായവയിലേക്കും ഫാലേറ്റ്സ് നയിക്കുന്നു. പാഡുകളില്‍ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ക്ഷീണം, ബോധക്ഷയം,വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും രാസവസ്തുദോഷകരമായി ബാധിക്കുമെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.

സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. യോനിക്ക് ചര്‍മ്മത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ രാസവസ്തുക്കള്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ സാനിറ്ററി പാഡുകളുടെ ഘടനയിലും നിര്‍മ്മാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന് കൃത്യമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ജനസംഖ്യാശാസ്ത്രവും വിദ്യാഭ്യാസവും പാഡുകളുടെ ഉപയോഗം നിര്‍ണ്ണയിക്കുന്നു. കൂടുതല്‍ സമ്ബന്നമായ ഒരു സമൂഹത്തില്‍ പാഡുകളുടെ ഉയര്‍ന്ന ഉപയോഗം ഉണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

സാനിറ്ററി ഉല്‍പന്നങ്ങളില്‍ ഹാനികരമായ നിരവധി രാസവസ്തുക്കള്‍ കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍ജിഒ ടോക്‌സിക്‌സ് ലിങ്കിലെ ഗവേഷകരിലൊരാളും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ അമിത് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലില്‍ മൂന്ന് സ്ത്രീകളും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്ബോള്‍ ഇത് ഭയാനകമായ കണ്ടെത്തലാണെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ആകാന്‍ക്ഷ മെഹ്റോത്ര പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സാനിറ്ററി പാഡുകളുടെ വിപണി 2021-ല്‍ 618.4 മില്യണ്‍ യുഎസ് ഡോളറിലെത്തി. 2022-2027 കാലയളവില്‍ ഈ വിപണി 1.2 ബില്യണ്‍ ഡോളറിലെത്തുമെന്നും 2022-2027 കാലയളവില്‍ 11.3 ശതമാനം സിഎജിആര്‍ പ്രകടിപ്പിക്കുമെന്നും ഐഎംആര്‍സി ഗ്രൂപ്പ് പറയുന്നു.



Post a Comment

1 Comments

  1. Enth kondaanu aa company kalude peru vivaram purathu vidaathath,

    ReplyDelete