Flash News

6/recent/ticker-posts

പാസ്പോർട്ടിലെ പിഴവുകൾ പ്രവാസികളുടെ യാത്ര മുടങ്ങുന്നത് പതിവാകുന്നു.

Views

ഗൾഫിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികൾക്ക് പാസ്പോർട്ടിലെ പിഴവുകൾ യാത്ര തടസ്സപ്പെടുത്തുന്നു. 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പാസ്പോർട്ടിൽ നിങ്ങളുടെ പേര് ഒറ്റപേര് (Given Name) മാത്രമാണ് ഉള്ളതെങ്കിൽ ഗൾഫിലേക്കുള്ള യാത്ര തടസപ്പെട്ടെക്കാം. ഔദ്യോഗികമായി അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും കഴിഞ്ഞ 1-2 ദിവസങ്ങളിൽ ഇത്തരം യാത്രക്കാരെ വിമാന താവളങ്ങളിൽ മാറ്റി നിർത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പുതിയതായി പാസ്പോർട്ട് അപേക്ഷിക്കുമ്പോൾ, പാസ്പോർട്ട് പുതുക്കുന്ന സമയത്തൊക്കെ ഇത്തരക്കാർ Sur Name കൂടി ചേർക്കാൻ ശ്രമിക്കുക.  

പ്രധാനമായും യുഎഇ യിലേക്ക് പോകുന്ന വിസിറ്റ് വിസ യാത്രക്കാരാണ് കൂടുതലും. പാസ്പോർട്ടിലെ ഓരോ പേരുകൾക്കും അനുസരിച്ച് ടിക്കറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ IATA പുറപ്പെടുവിച്ചിട്ടുണ്ട്. അതിനനുസരിച്ച് പാസ്പോർട്ട് തയ്യാറാകാത്തതോ ടിക്കറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കാത്തതോ ആണ് പ്രധാന കാരണം. നേരത്തെ മാനുഷിക പരിഗണന നൽകി യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു. ഈ നിയമം യുഎഇ കർശനമാക്കിയതോടെയാണ് ഇപ്പൊൾ ഇത്തരക്കാരുടെ യാത്ര മുടങ്ങാൻ കാരണം.

ടിക്കറ്റ് എടുത്ത ഏജൻസിയെ ബന്ധപ്പെടുക എന്ന് പറഞ്ഞ് എയർലൈൻ ജോലിക്കാർ കയ്യോഴിയുമ്പോൾ ഓൺലൈൻ ടിക്കറ്റ് എടുത്തവരെയാണ് പ്രധാനമായും ഇത് ബാധിക്കുക.  നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ, പുതിയ അപ്ഡേറ്റ് എന്നിവ കൃത്യമായി അറിഞ്ഞിരിക്കുക , അല്ലാത്ത പക്ഷം ഇത്തരം അനുഭവങ്ങൾ ഉണ്ടായേക്കാം എന്ന് ഓർമ്മപ്പെടുത്തുകയാണ്. പോപ്പുലർ ന്യൂസ്
വിമാന സമയക്രം മാറിയാൽ, പെട്ടെന്നുണ്ടാകുന്ന ഇത്തരം നിയമങ്ങൾ കർശനമാക്കിയാൽ അതാത് സമയം യാത്രക്കാരെ അറിയിക്കുകയും ടിക്കറ്റ് മാറ്റിയെടുക്കുന്നത് ഉൾപെടെയുള്ള കാര്യങ്ങളിൾ യാത്രക്കാരെ നിർദേശിക്കാറുണ്ട്. പരമാവധി ശ്രദ്ധിക്കാറുമുണ്ട്. ഒരാൾ എയർപോർട്ട് വരെ യാത്ര ചെയ്ത് തിരിച്ചു വീട്ടിലേക്ക് മടങ്ങേണ്ടി വരുന്ന അവസ്ഥ ഏറ്റവും സങ്കടകരമായ കാഴ്ചയാണ്. ആർക്കും ഉണ്ടാകാതിരിക്കട്ടെ..



Post a Comment

0 Comments