Flash News

6/recent/ticker-posts

കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷണത്തിൽ പിഴവ് കണ്ടെത്തിയാൽ കർശന നടപടി : ആരോഗ്യമന്ത്രി

Views
തലശ്ശേരി ജനറൽ ആശുപത്രിയിൽ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആരോപണം ഗൗരവതരമാണ്. ഹെൽത്ത്‌ സർവീസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. ഫുട്‌ബോൾ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാർഥിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ വൈകി എന്നാണ് കുടുംബത്തിന്റെ ആരോപണം.  നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരുന്നു.


Post a Comment

0 Comments