Flash News

6/recent/ticker-posts

സമിതി അംഗങ്ങൾക്ക് ആദരിവ് നൽകി

Views
ദുബൈ : മലപ്പുറം ജില്ലാ KMCC ഒരുക്കിയ മലപ്പുറോത്സവ് 2022 പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സാംസ്കാരിക സദസ്സ് വിജയിപ്പിക്കുന്നതിനായി സഹകരിച്ച സംഘാടക സമിതി അംഗങ്ങളെ ആദരിക്കുന്നതിനായി Drizzle Get Together With KMCC Ladies Wing എന്ന പരിപാടി സംഘടിപ്പിച്ചു. ചടങ്ങ് ജില്ലാ കമ്മിറ്റി ഖജാഞ്ചി സിദ്ധീഖ്കാലൊടി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഒ.ടി.സലാം അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി അംഗങ്ങൾക്കുള്ള Drizzle സുവനീർ വിതരണം വനിതാ കെ.എം.സി.സി. ഉപദേശക സമിതി ചെയർ പേഴ്സൺ ശംസുന്നിസ്സ ശംസുദ്ധീൻ നിർവഹിച്ചു. ദുബൈ കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റ് സഫിയ മൊയ്തീൻ പ്രോഗ്രാം അവലോകനം നിർവ്വഹിച്ചു. അബ്ദുൽ സലാം പരി സ്വാഗതവും, ഷാഫി മാറഞ്ചേരി നന്ദിയും പറഞ്ഞു.


Post a Comment

0 Comments