Flash News

6/recent/ticker-posts

​ പോയവര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായപ; തിരിച്ചുപിടിച്ചത് 33,534 കോടി

Views

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാണിജ്യ ബാങ്കുള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാങ്കുകള്‍ കിട്ടാക്കടത്തില്‍നിന്ന് 33534 കോടി അവസാന സാമ്പത്തിക വര്‍ഷം തിരിച്ചുപിടിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ജോണ്‍ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിലാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. അവസാന അഞ്ചു വര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതി തള്ളിയ വായ്പകളുടേയും തിരിച്ചുപിടിച്ചതിന്റെ പൂര്‍ണ്ണ വിവരങ്ങളാണ് ഇടത് എംപി തേടിയത്.

10 കോടിയും അതിന് മുകളിലുള്ള വായ്പ എഴുതി തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിവരവും ഏതെല്ലാം, പൊതുമേഖല ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആദ്യ 25 പേരുടെ വിവരങ്ങള്‍ എന്നീ ചോദ്യങ്ങളും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു.



Post a Comment

0 Comments