Flash News

6/recent/ticker-posts

പിഎസ്‍സിയുടെയും സർക്കാറിന്റെയും പുതുവർഷ സമ്മാനം ; 253 തസ്തികയിൽ വിജ്ഞാപനം

Views
തിരുവനന്തപുരം : വിവിധ വിഷയത്തിൽ  അധ്യാപകർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് എന്നിവ ഉൾപ്പെടെ 253 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം. കേരള സിവിൽ പൊലീസ് സർവീസിൽ എസ്ഐ (ട്രെയിനി), ആസൂത്രണ ബോർഡിൽ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളിൽ അസി. എൻജിനിയർ, കോളേജുകളിൽ വിവിധ വിഷയത്തിൽ അസി. പ്രൊഫസർ, കോളേജ് ലക്ചറർ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർ, ഹൈസ്കൂൾ, എൽപി അധ്യാപകർ  എന്നിവയാണ് മറ്റ് പ്രധാന തസ്തികകൾ. എൽഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് എന്നീ തസ്തികകളിലേക്കുള്ള പട്ടികജാതി–- പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കുള്ള  പ്രത്യേക നിയമനവും സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളും ഉൾപ്പെടും. ഫെബ്രുവരി ഒന്നിനു രാത്രി 12ന് മുമ്പ്‌ ഓൺലൈനായി  അപേക്ഷിക്കണം


Post a Comment

0 Comments