Flash News

6/recent/ticker-posts

ജയിച്ചിട്ടും തോറ്റ് ജർമ്മനി; പ്രീ ക്വാർട്ടർ കാണാതെ ജർമ്മനിയും കോസ്റ്ററിക്കയും

Views
ദോഹ; ഗ്രൂപ്പ് ഇ യിലെ കോസ്റ്ററിക്ക-ജർമ്മനി മത്സരത്തിൽ നാല് ​ഗോളിന് ജർമ്മനിക്ക് ജയം. കോസ്റ്ററിക്കയ്‌ക്കെതിരെ നാലു ​ഗോളിന് ജയിച്ചെങ്കിലും ജർമ്മനിക്ക് പ്രീ ക്വാർട്ടറിൽ കടക്കാനായില്ല. രണ്ടാം പകുതിയിൽ കോസ്റ്ററിക്ക രണ്ട് ​ഗോൾ നേടി മുന്നേറിയെങ്കിലും പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. ​ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തിൽ സ്പെയിനിനെ രണ്ടു ഗോളിന് ജപ്പാൻ പരാജയപ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളുടേയും പ്രീ ക്വാർട്ടർ സാധ്യത മങ്ങിയത്.

കളിയുടെ രണ്ടാം പകുതിയിൽ ഇരു ടീമും രണ്ടു ​ഗോളിന് മുന്നേറി. പത്താം മിനുട്ടിൽ സെർജി ​ഗ്നാബ്രിയാണ് ജർമ്മനിക്കായി ആദ്യ ​ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ കോസ്റ്റാറിക്ക രണ്ട് വേഗമേറിയ ഗോളുകൾ നേടി ജർമ്മനിയെ 2-1 ന് കീഴടക്കിയിരുന്നു. ജർമ്മനിയുടെ കെയ് ഹാവെർട്സ് ഒരു ​ഗോൾ കൂടി പായിച്ചതോടെ ജർമ്മനിക്ക് ആശ്വാസമായി. യെൽസ്റ്റൈൻ ടെജെഡയും ജുവാൻ പാബ്ലോ വർഗാസുമാണ് കോസ്റ്ററിക്കയ്ക്കായി ​ഗോൾ നേടിയത്. ​

ജപ്പാനോടു തോറ്റെങ്കിലും, കോസ്റ്ററിക്കയെ ജർമ്മനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. ആറ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജപ്പാന്റെ പ്രീ ക്വാർട്ടർ പ്രവേശനം. കളിയുടെ ആദ്യ പകുതിയിൽ സ്പെയിൻ മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ ജപ്പാൻ തിരിച്ചടിക്കുകയായിരുന്നു. മനോഹരമായ സ്‌ട്രൈക്കിലൂടെ റിത്‌സു ഡോൻ ആണ് ജപ്പാനിനായി ആദ്യ ​ഗോൾ നേടിയത്. പിന്നീട് മിനിറ്റുകൾക്കകം കൗരു മിറ്റോമയുടെ ഗോളിൽ ജപ്പാന്റെ സ്കോർ 2-1 ആയി. 11-ാം മിനുട്ടിൽ അൽവാരോ മൊറാട്ട സ്പെയിനിനായി ഒരു ​ഗോൾ നേടിയിരുന്നു. ​ഖത്തര്‍ ലോകകപ്പിലെ മൊറാട്ടയുടെ മൂന്നാം ഗോളാണിത്.​ ഡിസംബർ അഞ്ചിന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് ജപ്പാൻ ഏറ്റുമുട്ടും. ഈ മത്സരത്തോടെ ​ഗ്രൂപ്പ് ഇ യിലെ എല്ലാ മത്സരവും കഴിഞ്ഞു.



Post a Comment

0 Comments