Flash News

6/recent/ticker-posts

സൗദിയില്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ പിഴയില്ലാതെ പേരില്‍നിന്ന് ഒഴിവാക്കാം

Views
റിയാദ് : കേടായതിനാലും ജീര്‍ണാവസ്ഥയിലായതിനാലും ദീര്‍ഘകാലമായി ഉപയോഗിക്കാതെ, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന വാഹനങ്ങള്‍ വ്യക്തികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പിഴകള്‍ കൂടാതെ രേഖകളില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ പിഴകള്‍ കൂടാതെ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ അനുവദിച്ച സാവകാശം മാര്‍ച്ച് ഒന്നിന് അവസാനിക്കും.
പ്രൈവറ്റ് വാഹനം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനം, പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനം, പബ്ലിക് മിനിബസ്, പ്രൈവറ്റ് മിനിബസ്, ടാക്‌സി, പൊതുമരാമത്ത് വാഹനങ്ങള്‍, ബൈക്ക് എന്നിവ പിഴകള്‍ കൂടാതെ ഉടമകള്‍ക്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.



Post a Comment

0 Comments